ബെയ്റൂട്ട്: വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇസ്രയേൽ ഹിസ്ബൊള്ളയ്ക്ക് എതിരെ കനത്ത മുന്നേറ്റത്തിലാണ് . ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേൽ പകച്ചുപോയി എന്നൊക്കെയുള്ള ഇറാൻ ഭീകരപക്ഷ മാധ്യമങ്ങളുടെ അവകാശവാദങ്ങളെ തളളിക്കളഞ്ഞു കൊണ്ടാണ് ഇസ്രയേൽ നടപടികളുമായി മുന്നോട്ട് പോകുന്നത്. കനത്ത വില ഇറാൻ നൽകേണ്ടി വരുമെന്നും ഇസ്രയേലിന് ചെന്നെത്താൻ കഴിയാത്ത ഒരിടവും ഇറാനിൽ ഇല്ലന്നും ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാനിലെയും ലബനനിലെയും ജനങ്ങൾക്കു നൽകിയ സന്ദേശത്തിൽ സ്വതന്ത്രരായി ജീവിക്കാൾ ഒരുങ്ങിയിരിക്കാനും തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും രാജ്യത്തിന് നല്ല ഭാവിയും ഉണ്ടാകാനുള്ള അവസരം വരികയാണെന്നും കൂടി നെതന്യാഹു പറഞ്ഞു.
ഇതിനിടയിൽ അമേരിക്കൻ സൈന്യം ഇസ്രയേലിന് വേണ്ടി യുദ്ധരംഗത്തേക്ക് എത്തുകയാണെന്ന് ജോ ബൈഡൻ വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും അതിനായി അമേരിക്ക പിന്തുണയ്ക്കുമെന്നുമാണ് ജോ ബൈഡൻ പറയുന്നത്. ഫ്രഞ്ച് സേനയെ മിഡിൽ ഈസ്റ്റിലേക്ക് അയയ്ക്കുമെന്നും . ഭീകരവാദത്തെ ചെറുക്കുമെന്നും ഫ്രാൻസ് വ്യക്തമാക്കി. ലബനനേയും ഇറാനെയും ഇസ്ലാമിക ഭീകരതയിൽ നിന്ന് മോചിപ്പിച്ച് ജനാധിപത്യ രാഷ്ട്രങ്ങളാക്കാനാണ് ഇസ്രയേലിൻ്റെ നീക്കമെന്ന് നെതന്യാഹു വിൻ്റെ സന്ദേശം വ്യക്തമാക്കുന്നു.
Israel evacuates more villages in Lebanon with French troops on the battlefield. America to face Iran.